കഴക്കുട്ടം: ഫാത്തിമ മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥ ഫാത്തിമ മാതാവിന്റെ തിരുനാളിന് ഇടവക വികാരി ഫാ. ഡി. ജെറാൾഡ് കൊടിയേറ്റം നിർവഹിച്ചു. 18നാണ് തിരുനാൾ. 16 വരെ ദിവസവും വൈകുന്നേരം 5.30ന് ജപമാല, ലിറ്റിനി തുടർന്ന് ദിവ്യബലി, വചനസന്ദേശം എന്നിവയുണ്ടാകും.
17 നു രാവിലെ 6.30നു സെമിത്തേരി പള്ളിയിൽ ദിവ്യബലി, വൈകുന്നേരം 6.30ന് ഫാത്തിമ മാതാ കഴക്കൂട്ടം പള്ളിയിൽ വേസ്പര, തുടർന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ചപ്ര പ്രദക്ഷിണം എന്നിവയുമുണ്ടാകും.
18ന് രാവിലെ 10.30ന് തിരുനാൾ സമൂഹദിവ്യബലിയിൽ കഴക്കുട്ടം ഫൊറോന വികാരി ഫാ. റോബിൻസൺ മുഖ്യകാർമികനാകും. മോൺ. സി. ജോസഫ് വചനസന്ദേശം നൽകും.